Sunday, November 8, 2009

ജോലിക്ക് പോകാന്‍ സൈക്കിള്‍ ഉപയോഗിക്കുന്നതിനുള്ള 12 കാരണങ്ങള്‍



1. സാമ്പത്തികമായി നോക്കിയാല്‍ കാറ് വാങ്ങുന്നതിനേക്കാള്‍ എളുപ്പത്തില്‍ സൈക്കിള്‍ വാങ്ങാം. കാര്‍ ലോണിന് ഒരു പ്രാവശ്യം അടക്കുന്ന തുകകൊണ്ട് എറ്റവും നല്ല ഒരു സൈക്കിള്‍ വാങ്ങാം. കുറച്ചുകൂടെ പണം മുടക്കിയാല്‍ മഴക്കോട്ടും, ലൈറ്റും മറ്റ് ഉപകരണങ്ങളും വാങ്ങാം.
2. കാറിനെ അപേക്ഷിച്ച് സൈക്കിളിന് ചെറിയ നിര്‍മ്മാണ കാല്‍പാടേയുള്ളു (manufacturing footprint). എല്ലാ ഉത്പന്നങ്ങള്‍ക്കും ഒരു പാരിസ്ഥിതിക ആഘാതമുണ്ട്. കാര്‍ നിര്‍മ്മിക്കുകയും കടത്തുകയും ഉപ യോദിക്കുകയും ചെയ്യുന്നതിനാവശ്യമായതിലും വളരെ കുറച്ച് പദാര്‍ത്ഥങ്ങളും കടത്തുകൂലിയും ഊര്‍ജ്ജവും മതി സൈക്കിളിന്.
3. സൈക്കിള്‍ ഉപയോഗിക്കുന്നതിലൂടെ റോഡല്‍ മലിനീകരണം ഉണ്ടാകുന്നില്ല. അന്തരീക്ഷത്തിലേക്ക് വിഷവാതകങ്ങള്‍ തുപ്പുന്ന പൈപ്പ് വാല്‍ അതിനില്ല. എണ്ണ, ഇന്ധനം, ഹൈഡ്രോളിക് ദ്രവങ്ങള്‍ ഇവ ഇറ്റിറ്റ് നീണ് റോഡും നദികളും (local waterways) സൈക്കിള്‍ മലിനമാക്കുന്നില്ല.
4. റോഡിന് നാശനഷ്ടങ്ങള്‍ ഉണ്ടാക്കാത്തതിനാല്‍ സൈക്കിള്‍ നികുതിദായകരുടെ പണം സംരക്ഷിക്കുന്നു. 10 കിലോ ഭാരമുള്ള ഒരു സൈക്കിളിനേക്കാള്‍ കൂടുതല്‍ നാശമാണ് 2000 കിലോ ഭാരമുള്ള ഒരു SUV റോഡിനുണ്ടാക്കുന്നത്. റോഡിലെ കുഴിനികത്തുന്നതിനും മറ്റും ചിലവാക്കുന്ന തുക റോഡിലെ ഓരോ സൈക്കിളും സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
5. സൈക്കിള്‍ നിങ്ങളുടെ ദ്വിതീയ യാത്രാ മാര്‍ഗ്ഗമാകാം. നിങ്ങളുടെ പ്രാധമിക യാത്രാ മാര്‍ഗ്ഗമായി സൈക്കിള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിനെ ചെറു യാത്രകള്‍ക്ക് ഉപയോഗിക്കാം.
6. സൈക്കിള്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ ഭാരം കുറയുകയും ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യും. വ്യായാമത്തിന്റെ ഗുണം എല്ലാവര്‍ക്കുമറിയാം. ഒരു മണിക്കൂര്‍ സൈക്കിള്‍ യാത്രക്ക് 600 കലോറി ഊര്‍ജ്ജം കത്തിച്ച് കളയാന്‍ കഴിയും. ആഹാര രീതി മാറ്റാതെ തന്നെ മിക്ക സൈക്കിള്‍ യാത്രക്കാര്‍ക്കും ആദ്യ വര്‍ഷം തന്നെ 7 കിലോ മുതല്‍ 10 കിലോ വരെ ഭാരം കുറക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
7. ഒരു കാറിന്റെ പാര്‍ക്കിങ്ങ് സ്ഥലത്തു തന്നെ ഒരു ഡസന്‍ സൈക്കിളുകള്‍ പാര്‍ക്ക് ചെയ്യിക്കാം. പാര്‍ക്കിങ്ങ് സ്ഥലത്തിന് വലിയ പാരിസ്ഥികവും സാമ്പത്തികവുമായ ആഘാതമുണ്ട്, പ്രത്യേകിച്ച് നഗരങ്ങളില്‍. സൈക്കിള്‍ കൂടുതല്‍ ഉപയോഗിക്കുന്നുവെങ്കില്‍ പാര്‍ക്കിങ്ങ് സ്ഥലം കുറക്കാന്‍ കഴിയും.
8. സൈക്കിള്‍ എണ്ണ കത്തിക്കുന്നില്ല. എണ്ണക്ക് കഴിഞ്ഞ വര്‍ഷത്തേതിലും വില കുറവാണ്. സാമ്പത്തിക മാന്ദ്യം കാരണം ഉപഭോഗം കുറഞ്ഞതാണ് കാരണം. എന്നാല്‍ മാന്ദ്യം കഴിയുമ്പോള്‍ വീണ്ടും ആവശ്യകത കൂടുകയും ഫലമായി വിലയും കൂടും. ആരോഗ്യകരമായ സൈക്കിള്‍ സംസ്കാരം എണ്ണയുടെ ആവശ്യകത കുറക്കും. അത് വിലയിലും ബാധിക്കും.
9. നഗരത്തിലെ വേഗത്തിലുള്ള യാത്രക്ക് സൈക്കിള്‍ തന്നെ അഭികാമ്യം. സൈക്കിള്‍ വരി (bike lanes) ഉണ്ടെങ്കില്‍ പ്രത്യേകിച്ചും. ഗതാഗത കുരുക്കില്ലാതെ കാറ്റ് കൊണ്ട് യാത്ര ചെയ്യാം.
10. സൈക്കിളിന് കാറിനെ അപേക്ഷിച്ച് maintenance ചിലവ് വളരെ കുറവാണ്. സര്‍വീസിങ്ങ് നിങ്ങള്‍ക്ക് തനിയെ ചെയ്യാം.
11. എല്ലാവര്‍ക്കും കാറ് വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടാവില്ല. കാല്‍നടക്ക് ശേഷം ഭൂമിയിലെ ഏറ്റവും effective ആയ ഗതാഗത മാര്‍ഗ്ഗമാണ് സൈക്കിള്‍.
12. സൈക്കിള്‍ യാത്രക്കാര്‍ കൂടുതല്‍ ആരോഗ്യവാന്‍മാരും, കൂടുതല്‍ productive വും, ജോലിയില്‍ കുറവ് time-off എടുക്കുന്നവരുമാണെന്ന് പഠനങ്ങള്‍ പറയുന്നു. ആരോഗ്യമുള്ള ജോലിക്കാര്‍ നല്ല ജോലിക്കാരാകും.



സിനിമകളിലൂടെയും, ചാനലുകളിലൂടെയും, പരസ്യങ്ങളിലൂടെയുമുള്ള പ്രചരണ യജ്ഞങ്ങളുള്‍ ആളുകളെ 15% ദക്ഷതയുള്ള കൊലയാളി വാഹനങ്ങള്‍ വാങ്ങന്‍ പ്രേരിപ്പിക്കുന്നു.
താങ്കള്‍ക്ക് ഒരു പക്ഷെ സൈക്കിള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞെന്നു വരില്ല. സാരമില്ല. എന്നാല്‍ കുറഞ്ഞ പക്ഷം റോഡില്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവരെ പുച്ഛിക്കാതിരിക്കുക. അവരെ ഹോണടിച്ച് പേടിപ്പിക്കാതിരിക്കുക. റോഡില്‍ അല്‍പ്പം സ്ഥലം അവര്‍ക്ക് നല്‍കുക.

Courtesy: jagadees

No comments: