Sunday, November 8, 2009

ഡിമാന്റാണ് പരിസ്ഥിതി നാശമുണ്ടാക്കുന്നത്.

ആരും മനപ്പൂര്‍വ്വമല്ല പരിസ്ഥിതി നാശമുണ്ടാക്കുന്നത്. ഡിമാന്റാണ് അതിന് കാരണം. നമ്മുടെ ഉപഭോഗസംസ്കാരവും, ലാഭവും, എല്ലാറ്റിനും വലുത് പണമാണെന്നുള്ള ധാരണയും പൊങ്ങച്ചവുമൊക്കെയാണിതിനു കാരണം. അതുകൊണ്ട് പരിസ്ഥിതി നാശത്തിന് പരിഹാരം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏറ്റവും കുറച്ചുമാത്രം resources ഉപയോഗിക്കുക. യാത്ര കഴിയുന്നത്ര കുറക്കുക. കഴിവതും തീവണ്ടി പോലുള്ള പൊതു ഗതാഗതമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക. വൈദ്യുത വാഹങ്ങള്‍ ഉപയോഗിക്കുക.
പൊങ്ങച്ചം കാണിക്കാന്‍ വേണ്ടി കോര്‍പ്പറേറ്റ് ഉപദേശിക്കുന്ന ഉത്പങ്ങള്‍ വാങ്ങാതിരിക്കുക.

സമ്പന്ന വിദേശ രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക. അവര്‍ക്ക് കൂടുതല്‍ ലാഭം കിട്ടിയാല്‍ അവര്‍ കൂടുതല്‍ പരിസര നാശം ഉണ്ടാക്കും.
ഇറക്കുമതി ചെയ്യപ്പെടുന്ന ആഹാരവസ്തുക്കള്‍ വാങ്ങാതിരിക്കുക. Buy local. Eat seasonal. Eat organic

എല്ലാ സമരങ്ങളും നമ്മുടെ വ്യക്തി ജീവിതത്തില്‍ നിന്ന് തുടങ്ങട്ടേ

കാര്‍ബണ്‍ കച്ചവടം ജനങ്ങളെ കൊല്ലുന്നു

ക്യോട്ടോ പ്രോട്ടോക്കോളിന്റെ (Kyoto Protocol) clean development mechanism (CDM) ആണ് ലോകത്തിലെ ഏറ്റവും വലിയ കര്‍ബണ്‍ ഒഫ്സെറ്റ് (carbon offset) മാര്‍ക്കറ്റ്. UN നടത്തുന്ന ഈ പരിപാടിയുടെ സംഘാടകര്‍ ലോക ബാങ്കാണ്. പരിസര മലിനീകരണം കുറക്കാന്‍ clean technologies ല്‍ നിക്ഷേപം നടത്തുന്ന വികസ്വര രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഈ പരിപാടി. എന്നാല്‍ ഇത് ഹരിത ഗൃഹ വാതക ഉദ്വമനം കൂട്ടുകയാണെന്നെതിനുള്ള കൂടുതല്‍ തെളിവുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ misguided mechanism കോടിക്കണക്കിന് ഡോളര്‍ രാസ, കല്‍ക്കരി എണ്ണ കോര്‍പ്പറേഷനുകള്‍ പരിസ്ഥിതി നാശമുണ്ടാക്കുന്ന വന്‍കിട ഡാം നിര്‍മ്മാതാക്കള്‍ ഇവര്‍ക്കൊക്കെ കണ്ണുമടച്ച് നല്‍കുകയാണ്.

അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ David Victor ഒരു carbon trading analyst ആണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വികസ്വര രാജ്യങ്ങളില്‍ CDM credit ലഭിച്ച മൂന്നില്‍ രണ്ട് മലിനീകരണ നിയന്ത്രണ പ്രൊജക്റ്റുകളും യഥാര്‍ത്ഥത്തില്‍ മലിനീകരണം കുറക്കുന്നില്ലെന്നാണ്. ഒരു CDM credit ഒരു “മലിനീകരണ നിയന്ത്രണ”ത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ ആഗോള തലത്തില്‍ മലിനീകരണത്തിന്റെ കാര്യത്തില്‍ ഒരു വ്യത്യാസവും വരുന്നില്ല. ഉദാഹരണത്തിന് ചൈനയിലെ ഒരു ഖനി മീഥേന്റെ ഉദ്വമനം CDM പരിപാടിയിലൂടെ കുറച്ചെന്നു കരുതുക. ആഗോള കാലാവസ്ഥക്ക് അതു വഴി ഒരു ഗുണവുമില്ല. കാരണം പണം കൊടുത്ത് ഉദ്വമന offset വാങ്ങുന്നതോടെ അവര്‍ക്ക് സ്വന്തം മലിനീകരണം കുറക്കണമെന്ന ബാദ്ധ്യതയില്‍ നിന്ന് രക്ഷപെടുകയാണ്.

ഒരു CDM credit നെ certified emission reduction (CER) എന്നാണ് അറിയപ്പെടുന്നത്. അത് അന്തരീക്ഷത്തിലേക്ക് ഒരു ടണ്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറത്തിവിടാതിരിക്കുന്നതിനെയാണ്. വികസിത രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ CER വിലക്ക് വാങ്ങുന്നു. മലിനീകരണം കുറക്കാന്‍ ക്യോട്ടോ(Kyoto)യില്‍ എടുത്ത കര്‍ത്തവ്യം ഇങ്ങനെ വാങ്ങിയ CER UN ല്‍ ബോദ്ധ്യപ്പെടുത്തി തടിതപ്പുന്നു. കമ്പനികള്‍ക്കും CER വാങ്ങാന്‍ പറ്റും. അതുപയോഗിച്ച് അവര്‍ക്കും പറയാം മലിനീകരണം കുറച്ചെന്ന്. ക്യോട്ടോ കരാര്‍ അടിസ്ഥാനപെടുത്തി വികസിത രാജ്യങ്ങള്‍ നടത്തിയ മലിനീകരണ നിയന്ത്രണത്തില്‍ മൂന്നില്‍ രണ്ടും സമ്പദ് വ്യവസ്ഥയെ കാര്‍ബണ്‍ വിമുക്തമാക്കുന്നതിനു പകരം വിലക്ക് വാങ്ങിയ CER കാണിച്ചാണ്.

CER ന് വേണ്ടിയുള്ള കൂടുതല്‍ അപേക്ഷകള്‍ വരുന്നത് യൂറോപ്പില്‍ നിന്നും ജപ്പാനില്‍ നിന്നുമാണ്. അടുത്ത വര്‍ഷങ്ങളില്‍ ആസ്ട്രേലിയയും ക്യാനഡയും CER ന്റെ വലിയ ഉപയോക്താക്കളാകും. അമേരിക്ക ഏറ്റവും വലിയ മാര്‍ക്കറ്റും. 2012 ല്‍ ക്യോട്ടോയുടെ ഇപ്പോഴത്തെ പദ്ധതി കഴിയുമ്പോള്‍ ഏകദേശം 200 കോടി CER ആണ് ഉണ്ടാകാന്‍ പോകുന്നത്. ഇപ്പോഴത്തെ വില അനുസരിച്ച് നോക്കിയാല്‍ അടുത്ത 5 വര്‍ഷങ്ങളില്‍ 1800 കോടി പൗണ്ട് വിലവരുന്ന CDM credits ആണ് പദ്ധതി നിര്‍മ്മാതാക്കള്‍ വില്‍ക്കാന്‍ പോകുന്നത്. 2008 ഏപ്രിലില്‍ 1000 മത്തെ പ്രൊജക്റ്റ് CDM അംഗീകരിച്ചു. ഇരട്ടിയിലധികം അംഗീകാരത്തിനായി കാത്തുനില്‍ക്കുന്നു.

വളരെ ചെറിയ ഗുണം
ആണവോര്‍ജ്ജം ഒഴിച്ചുള്ള ഏത് സാങ്കേതിക വിദ്യക്കും creditന് അപേക്ഷിക്കാം. ചെറിയ എന്തെങ്കിലും കണ്ടെത്തലുകള്‍ കാണിച്ച് പുതിയ കല്‍ക്കരി നിലയങ്ങള്‍ക്കും ഓഫ്സെറ്റ് പണം കൈക്കലാക്കാം. ഗുജറാത്തിലെ 4,000MW ന്റെ ഒരു വലിയ കല്‍ക്കരി നിലയം CER അപേക്ഷിക്കാന്‍ പോകുകയാണ്. ആ നിലയം 260 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് ഒരു വര്‍ഷം പുറത്തുവിടാന്‍ പോകുന്നത്. അത് ഇന്‍ഡ്യയിലെ മൂന്നാമത്തേതും ലോകത്തെ 16 മത്തേതുമായ CO2 ഉദ്വമന സ്രോതസായിരിക്കും.

CDM renewables നെ പ്രോത്സാഹിപ്പിക്കുകയും ഊര്‍ജ്ജ ദക്ഷത കൂട്ടുകയും ചെയ്യുമെന്നാണ് കൂടുതലാളുകളും കരുതുക. 2012 വരെയുള്ള പ്രൊജക്റ്റുകളില്‍ ജല വൈദ്യുതി അല്ലാത്ത renewables ന് 16% CDM ഫണ്ടും ഊര്‍ജ്ജ ദക്ഷതാ പ്രൊജക്റ്റുകള്‍ക്ക് 1% ഫണ്ടും മാത്രമാണ് ലഭിച്ചത്. വെറും 16 സൗരോര്‍ജ്ജ പ്രൊജക്റ്റുകള്‍ക്ക് മാത്രം CDM അംഗീകാരം കിട്ടി. അത് ആകെ ഫണ്ടിന്റെ 0.5% ല്‍ താഴെയാണ്.
ഒരു പ്രൊജക്ടിന് offsets വില്‍ക്കാന്‍ കഴിയണമെങ്കില്‍ അത് “additional” ആണെന്ന് തെളിയിക്കണം. ഈ “Additionality” CDM ഡിസൈനിലെ ഒരു പ്രധാന സംഗതിയാണ്. എന്നാല്‍ CDM ഗുണങ്ങള്‍ ഇല്ലതെ തന്നെ പ്രൊജക്റ്റ് മുഴുവനാക്കിയാലും അതേ മലിനീകരണമാണ് ഉണ്ടാകുക എന്നതാണ് ഓര്‍ക്കേണ്ട ഒരുകാര്യം.

ഈ additionality യെ judge ചെയ്യുക എന്നത് ആര്‍ക്കും അറിവില്ലാത്തതും പ്രായോഗികമല്ലാത്തതുമായ ഒരു കാര്യമാണ്. CDM offsets ല്‍ നിന്നുമുള്ള പണം ലധിച്ചില്ലെങ്കില്‍ ഈ വ്യവസായികള്‍ അവരുടെ സ്ഥാപനങ്ങള്‍ തുടങ്ങില്ല എന്നതും ഒരിക്കലും തെളിയിക്കാനാവാത്ത സംഗതിയാണ്. എന്തുകൊണ്ട് തങ്ങളുടെ clients പ്രൊജക്റ്റുകള്‍ക്ക് CDM offsets ലഭിക്കണം എന്നതിന്റെ കള്ളങ്ങള്‍ നിറഞ്ഞ രേഖകളാണ് carbon consultants എഴുതിയിട്ടുള്ളത്. ഒരു sub-prime mortgage തട്ടിപ്പ് പോലെ. പ്രൊജക്റ്റ് സാമ്പത്തികമായി പരാജമാണ് എന്ന് കാണിക്കുകയാണ് ഒരു തട്ടിപ്പ്. അത് ലാഭകരമാക്കാന്‍ CDM offsets ലഭിച്ചാല്‍ മതിയെന്ന് അവര്‍ കണക്കിലെ കളികള്‍ കൊണ്ട് സ്ഥാപിച്ചെടുക്കും. ഉദാഹരണത്തിന് ഇന്‍ഡ്യയിലെ പവനോര്‍ജ്ജ വ്യവസായികള്‍ വലിയ നികുതിയിളവുകള്‍ കണക്കില്‍ പെടുത്താതെയാണ് CDM അപേക്ഷിക്കുന്നത്.

CDM അപേക്ഷകളില്‍ ഇതൊക്കെ ഒരു standard practice ആയാണ് കരുതുന്നത്. International Emissions Trading Association (IETA) എന്ന carbon trading industry lobby group പറയുന്നത് CDM ന് അപേക്ഷിക്കുന്ന വ്യവസായികളുടെ യഥാര്‍ഥ ഉദ്ദേശം തെളിയിക്കാന്‍ പറ്റാത്ത ഒരു കാര്യമാണെന്നാണ്. “നല്ല കഥയെഴുത്ത്”കാരന്റെ പ്രൊജക്റ്റ് അംഗീകരിക്കുകയും നല്ല പ്രൊജക്റ്റാണെങ്കില്‍ കൂടുയും മോശം കധയെഴുത്തുകാരന്റെ പ്രൊജക്റ്റ് തള്ളപ്പെടുകയും ചെയ്യും.

trifluoromethane, or HFC-23 എന്നത് ശക്തിയേറിയ ഒരു ഹരിതഗൃഹ വാതകമാണ്. ശീതീകരണ വാതകം ഉത്പാദിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അവശിഷ്ട വാതകായ ഇത് കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 11,700 മടങ്ങ് ശക്തിയുള്ള ഹരിതഗൃഹ വാതകമാണ്. അതുകൊണ്ട് രാസവസ്തു വ്യവസായികള്‍ക്ക് ശീതികരണ വാതങ്ങള്‍ വില്‍ക്കുന്നതിനേക്കാള്‍ ഇരട്ടി ലാഭമാണ് ഇതിന്റെ CERs വില്‍ക്കുന്നതു വഴി ലഭിക്കുക. ഈ കമ്പനികള്‍ കൂടുതല്‍ ശീതീകരണ വാതകങ്ങള്‍ ഉണ്ടാക്കുകയും, അതുവഴിയുണ്ടാകുന അധിക അവശിഷ്ടവാതകം നശിപ്പിക്കുക, പിന്നീട് CDM ന് അപേക്ഷിക്കുക.

carbon brokers മാരുടേയും consultants മാരുടേയും വ്യവസായം അവാതോതില്‍ വികസിക്കുകയാണ്. CDM നെ കൂടുതല്‍ വിപുലപ്പെടുത്താനും നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തനുമായി അവര്‍ lobbying നടത്തുകയാണ്. കാലാവസ്ഥാ മാറ്റം തടയാന്‍ സുസജ്ജമായ ഒരു പദ്ധതി ആവിഷകിക്കണമെന്നുണ്ടെങ്കില്‍ ഇത്ത

ജോലിക്ക് പോകാന്‍ സൈക്കിള്‍ ഉപയോഗിക്കുന്നതിനുള്ള 12 കാരണങ്ങള്‍1. സാമ്പത്തികമായി നോക്കിയാല്‍ കാറ് വാങ്ങുന്നതിനേക്കാള്‍ എളുപ്പത്തില്‍ സൈക്കിള്‍ വാങ്ങാം. കാര്‍ ലോണിന് ഒരു പ്രാവശ്യം അടക്കുന്ന തുകകൊണ്ട് എറ്റവും നല്ല ഒരു സൈക്കിള്‍ വാങ്ങാം. കുറച്ചുകൂടെ പണം മുടക്കിയാല്‍ മഴക്കോട്ടും, ലൈറ്റും മറ്റ് ഉപകരണങ്ങളും വാങ്ങാം.
2. കാറിനെ അപേക്ഷിച്ച് സൈക്കിളിന് ചെറിയ നിര്‍മ്മാണ കാല്‍പാടേയുള്ളു (manufacturing footprint). എല്ലാ ഉത്പന്നങ്ങള്‍ക്കും ഒരു പാരിസ്ഥിതിക ആഘാതമുണ്ട്. കാര്‍ നിര്‍മ്മിക്കുകയും കടത്തുകയും ഉപ യോദിക്കുകയും ചെയ്യുന്നതിനാവശ്യമായതിലും വളരെ കുറച്ച് പദാര്‍ത്ഥങ്ങളും കടത്തുകൂലിയും ഊര്‍ജ്ജവും മതി സൈക്കിളിന്.
3. സൈക്കിള്‍ ഉപയോഗിക്കുന്നതിലൂടെ റോഡല്‍ മലിനീകരണം ഉണ്ടാകുന്നില്ല. അന്തരീക്ഷത്തിലേക്ക് വിഷവാതകങ്ങള്‍ തുപ്പുന്ന പൈപ്പ് വാല്‍ അതിനില്ല. എണ്ണ, ഇന്ധനം, ഹൈഡ്രോളിക് ദ്രവങ്ങള്‍ ഇവ ഇറ്റിറ്റ് നീണ് റോഡും നദികളും (local waterways) സൈക്കിള്‍ മലിനമാക്കുന്നില്ല.
4. റോഡിന് നാശനഷ്ടങ്ങള്‍ ഉണ്ടാക്കാത്തതിനാല്‍ സൈക്കിള്‍ നികുതിദായകരുടെ പണം സംരക്ഷിക്കുന്നു. 10 കിലോ ഭാരമുള്ള ഒരു സൈക്കിളിനേക്കാള്‍ കൂടുതല്‍ നാശമാണ് 2000 കിലോ ഭാരമുള്ള ഒരു SUV റോഡിനുണ്ടാക്കുന്നത്. റോഡിലെ കുഴിനികത്തുന്നതിനും മറ്റും ചിലവാക്കുന്ന തുക റോഡിലെ ഓരോ സൈക്കിളും സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
5. സൈക്കിള്‍ നിങ്ങളുടെ ദ്വിതീയ യാത്രാ മാര്‍ഗ്ഗമാകാം. നിങ്ങളുടെ പ്രാധമിക യാത്രാ മാര്‍ഗ്ഗമായി സൈക്കിള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിനെ ചെറു യാത്രകള്‍ക്ക് ഉപയോഗിക്കാം.
6. സൈക്കിള്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ ഭാരം കുറയുകയും ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യും. വ്യായാമത്തിന്റെ ഗുണം എല്ലാവര്‍ക്കുമറിയാം. ഒരു മണിക്കൂര്‍ സൈക്കിള്‍ യാത്രക്ക് 600 കലോറി ഊര്‍ജ്ജം കത്തിച്ച് കളയാന്‍ കഴിയും. ആഹാര രീതി മാറ്റാതെ തന്നെ മിക്ക സൈക്കിള്‍ യാത്രക്കാര്‍ക്കും ആദ്യ വര്‍ഷം തന്നെ 7 കിലോ മുതല്‍ 10 കിലോ വരെ ഭാരം കുറക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
7. ഒരു കാറിന്റെ പാര്‍ക്കിങ്ങ് സ്ഥലത്തു തന്നെ ഒരു ഡസന്‍ സൈക്കിളുകള്‍ പാര്‍ക്ക് ചെയ്യിക്കാം. പാര്‍ക്കിങ്ങ് സ്ഥലത്തിന് വലിയ പാരിസ്ഥികവും സാമ്പത്തികവുമായ ആഘാതമുണ്ട്, പ്രത്യേകിച്ച് നഗരങ്ങളില്‍. സൈക്കിള്‍ കൂടുതല്‍ ഉപയോഗിക്കുന്നുവെങ്കില്‍ പാര്‍ക്കിങ്ങ് സ്ഥലം കുറക്കാന്‍ കഴിയും.
8. സൈക്കിള്‍ എണ്ണ കത്തിക്കുന്നില്ല. എണ്ണക്ക് കഴിഞ്ഞ വര്‍ഷത്തേതിലും വില കുറവാണ്. സാമ്പത്തിക മാന്ദ്യം കാരണം ഉപഭോഗം കുറഞ്ഞതാണ് കാരണം. എന്നാല്‍ മാന്ദ്യം കഴിയുമ്പോള്‍ വീണ്ടും ആവശ്യകത കൂടുകയും ഫലമായി വിലയും കൂടും. ആരോഗ്യകരമായ സൈക്കിള്‍ സംസ്കാരം എണ്ണയുടെ ആവശ്യകത കുറക്കും. അത് വിലയിലും ബാധിക്കും.
9. നഗരത്തിലെ വേഗത്തിലുള്ള യാത്രക്ക് സൈക്കിള്‍ തന്നെ അഭികാമ്യം. സൈക്കിള്‍ വരി (bike lanes) ഉണ്ടെങ്കില്‍ പ്രത്യേകിച്ചും. ഗതാഗത കുരുക്കില്ലാതെ കാറ്റ് കൊണ്ട് യാത്ര ചെയ്യാം.
10. സൈക്കിളിന് കാറിനെ അപേക്ഷിച്ച് maintenance ചിലവ് വളരെ കുറവാണ്. സര്‍വീസിങ്ങ് നിങ്ങള്‍ക്ക് തനിയെ ചെയ്യാം.
11. എല്ലാവര്‍ക്കും കാറ് വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടാവില്ല. കാല്‍നടക്ക് ശേഷം ഭൂമിയിലെ ഏറ്റവും effective ആയ ഗതാഗത മാര്‍ഗ്ഗമാണ് സൈക്കിള്‍.
12. സൈക്കിള്‍ യാത്രക്കാര്‍ കൂടുതല്‍ ആരോഗ്യവാന്‍മാരും, കൂടുതല്‍ productive വും, ജോലിയില്‍ കുറവ് time-off എടുക്കുന്നവരുമാണെന്ന് പഠനങ്ങള്‍ പറയുന്നു. ആരോഗ്യമുള്ള ജോലിക്കാര്‍ നല്ല ജോലിക്കാരാകും.സിനിമകളിലൂടെയും, ചാനലുകളിലൂടെയും, പരസ്യങ്ങളിലൂടെയുമുള്ള പ്രചരണ യജ്ഞങ്ങളുള്‍ ആളുകളെ 15% ദക്ഷതയുള്ള കൊലയാളി വാഹനങ്ങള്‍ വാങ്ങന്‍ പ്രേരിപ്പിക്കുന്നു.
താങ്കള്‍ക്ക് ഒരു പക്ഷെ സൈക്കിള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞെന്നു വരില്ല. സാരമില്ല. എന്നാല്‍ കുറഞ്ഞ പക്ഷം റോഡില്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവരെ പുച്ഛിക്കാതിരിക്കുക. അവരെ ഹോണടിച്ച് പേടിപ്പിക്കാതിരിക്കുക. റോഡില്‍ അല്‍പ്പം സ്ഥലം അവര്‍ക്ക് നല്‍കുക.

Courtesy: jagadees

Friday, November 6, 2009

മൂന്നാറില്‍ വീണ്ടും പട്ടയം കൊടുക്കും : സര്‍ക്കാര്‍

മൂന്നാര്‍, കുരിയാര്‍കുട്ടി ഉള്‍പ്പെടെയുള്ള 17900 ഏക്കര്‍ വനഭൂമി പതിച്ചുകൊടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
വനം വകുപ്പിന് കൈമാറാന്‍ ലാന്റ് ബാങ്കില്‍ ഉള്‍പ്പെടുത്തിയ ഈ ഭൂമിയില്‍ പട്ടയം നല്‍കാനാണ് മന്ത്രിസഭയുടെ തീരുമാനം.
വനഭൂമി സംരക്ഷിക്കുമെന്ന വി.എസ്സിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണിത്‌. മാത്രമല്ല വനം നിയമത്തിന്റെ ലംഘനവും.

കേന്ദ്ര വനാവകാശ നിയമം കേരളം അട്ടിമറിക്കുന്നു !!


തിരുവനന്തപുരം: ആദിവാസികള്‍ വര്‍ഷങ്ങളായി കൈവശം വച്ചുപോരുന്ന വനഭൂമി അവര്‍ക്ക് അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായി പാസ്സാക്കിയ ദേശീയ വനാവകാശ നിയമം അട്ടിമറിക്കാന്‍ കേരളം ശ്രമിക്കുന്നു. വനാവകാശനിയമ പ്രകാരം ആദിവാസികളില്‍ നിന്നും ലഭിച്ച 13000 ഓളം അപേക്ഷകളില്‍ ഒരേക്കറില്‍ താഴെ ഭൂമി ആവശ്യപ്പെട്ടവരുടെ അപേക്ഷകള്‍ തിരിച്ചു നല്‍കി കൂടുതല്‍ വനഭൂമിയില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുമെന്ന മന്ത്രിതല തീരുമാനമാണ് ഇപ്പോള്‍ വനാവകാശ നിയമത്തിന്റെ നടത്തിപ്പ് അട്ടിമറിക്കുന്നത്. പിന്നോക്ക, റവന്യു , വനം മന്ത്രിമാരുടെ നേതൃത്വത്തില്‍ 2009 ഓഗസ്റ്റ്‌ 23-ം തീയതി തിരുവനന്തപുരം തൈക്കാട്ട് ഗവ: ഗസ്റ്റ്‌ ഹൌസില്‍ നടന്ന ഉന്നത തല യോഗത്തില്‍ ആണ് നിയമം ദുരുപയോഗപ്പെടുത്തി കൂടുതല്‍ വനഭൂമി നല്‍കാനുള്ള ശ്രമമെന്ന വ്യാജേന വനാവകാശം അട്ടിമറിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇത് സംബന്ധിച്ച മിനുട്സ് ഇറങ്ങിയത്‌ 29 നാണ്. (16123/D2/08/SCSTDD)
വര്‍ഷങ്ങളായി ആദിവാസികള്‍ കൈവശം വെച്ച് അനുഭവിക്കുന്ന വനഭൂമിക്ക് മാത്രമാണ് പുതിയ നിയമം വഴി അവകാശം ലഭിക്കുക. ഇത്തരത്തില്‍ ലഭിച്ച അപേക്ഷകള്‍ തിരികെ നല്‍കി വ്യാജ അവകാശം ചോദിച്ചു വീണ്ടും അപേക്ഷിക്കാന്‍ ആണ് സര്‍ക്കാര്‍ പറയുന്നത്. ഇത് നടപടികള്‍ താമസിപ്പിക്കാനും ഒട്ടേറെ നിയക്കുരുക്കുകളില്‍ പെടുത്തി ഭൂമി വിതരണം തടസ്സപ്പെടു
ത്താനുമുള്ള ശ്രമം ആണെന്ന് പരാതി ഉയര്‍ന്നു കഴിഞ്ഞു.

ഡിസംബര്‍ 31 നു മുന്‍പ്‌ ഭൂമി വിതരണം പൂര്‍ത്തിയാക്കണമെന്ന് പ്രധാന മന്ത്രി എല്ലാ സംസ്ഥാനങ്ങളോടും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ആദിവാസികള്‍ക്കുള്ള ഭൂമി വിതരണം ഏറെക്കുറെ പൂര്‍ത്തിയാക്കിയ കേരളത്തില്‍ ബാക്കിയുള്ളവര്‍ക്കുകൂടി ഭൂമി അനുവദിക്കാനുള്ള അപേക്ഷകള്‍ മുഴുവന്‍ സര്‍ക്കാര്‍ കൈപ്പറ്റിക്കഴിഞ്ഞു. നിയമപ്രകാരമുള്ള ഇപ്പോഴത്തെ അപേക്ഷകള്‍ അനുസരിച്ച് നടപടികളുമായി മുമ്പോട്ടു പോയാല്‍ ഇന്ത്യയില്‍ ഭൂമി വിതരണം പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടം കേരളത്തിന്‌ ലഭിക്കുമായിരുന്നു. എന്നാല്‍ അപേക്ഷകള്‍ പരിശോധിച്ച് തീരുമാനം കൈക്കൊള്ളുന്ന ഈ ഘട്ടത്തിലാണ് ഇത്തരമൊരു നിയമ വിരുദ്ധ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ആദ്യം ഒരേക്കറില്‍ താഴെ വനഭൂമിയില്‍ മാത്രം അവകാശം ഉന്നയിച്ചവര്‍ തന്നെ പിന്നീട് കൂടുതല്‍ ഭൂമിയില്‍ അവകാശം ഉന്നയിക്കുമ്പോള്‍ നിയമവിരുദ്ധമായ ഈ നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാദ്ധ്യതയുണ്ട്‌. വിഷയം കോടതിയിലെത്തിയാല്‍ നീണ്ടകാലം നിയമയുധമായിരിക്കും ഫലം. മാത്രമല്ല അപേക്ഷകള്‍ വ്യാജമാകുമ്പോള്‍ ഇത്രയും വനഭൂമി നല്‍കാന്‍ സര്‍ക്കാരിനാവുകയുമില്ല. ഇത് നിയമക്കുരുക്കിലെക്കും അത് വഴി ഭൂമി വിതരണം തടസ്സപ്പെടുന്നതിലെക്കും വഴി വെക്കും.

നിയമവിരുദ്ധമായി കൂടുതല്‍ വന ഭൂമി വിട്ടു നല്‍കാന്‍ കഴിയില്ലെന്നും അങ്ങനെ നല്‍കിയാല്‍ തങ്ങള്‍ പ്രതിക്കൂട്ടിലാകുമെന്നും
വനം വകുപ്പുദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
കോടതിയിലൂടെയായാലും വനം വകുപ്പിലൂടെയായാലും ഭൂമി വിതരണം തടസ്സപ്പെടുമെന്ന് ഇതോടെ ഉറപ്പായിക്കഴിഞ്ഞു. രണ്ടായാലും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് സി.പി.എം.
ആദിവാസികള്‍ക്ക് ഭൂമി കൊടുക്കണമെന്ന് തങ്ങള്‍ക്കു ആഗ്രഹമുണ്ടെന്നും എന്നാല്‍ കോടതി / സി.പി.ഐ സമ്മതിക്കുന്നില്ല എന്നുമുള്ള ന്യായം പരയാമെന്നതാണ് സി.പി.എമ്മിന്റെ കണക്കു കൂട്ടല്‍.
നിയമപ്രകാരമുള്ള രീതിയില്‍ പോയിരുന്നെങ്കില്‍ കേരളത്തിലെ മുഴുവന്‍ ആദിവാസിക്കും ഭൂമി ലഭിക്കുമായിരുന്ന അവസ്ഥയില്‍ നിന്നും
ഫലത്തില്‍, ഒറ്റ അപേക്ഷകന് പോലും ഭൂമി കിട്ടാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

സര്‍ക്കാര്‍ തന്നെ ജനങ്ങളെ വ്യാജ അപേക്ഷ നല്‍കാന്‍ നിര്‍ബണ്ടിക്കുക വഴി ആദിവാസികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമം ഫലത്തില്‍ കേരളത്തില്‍ മാത്രം നടപ്പാവാതെ പോവും.