An Organisation working for the environmental Protection, Awareness, Research and Charity.
Saturday, June 27, 2009
ശിരുവാണിയെ രക്ഷിക്കൂ....
"സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ.." എന്നു തോന്നിപ്പിക്കുന്ന പ്രകൃതിരമണീയമായ 'ശിരുവാണി' എന്ന പ്രദേശം മുത്തികുളം റിസര്‍വ്വ് വനത്തിനു നടുവിലാണ്.
വനം വകുപ്പിന്‍റ്റെ ഉടമസ്ഥതയില്‍ ഉള്ള പട്ടിയാര്‍ ബംഗ്ളാവിന്‍റ്റെ മുറ്റം മുഴുവന്‍ കോണ്‍ക്രീറ്റ് ടൈല്‍ പതിക്കുകയാണു വനം വകുപ്പ്. പാലക്കാട് വനം കണ്‍സര്‍വേറ്ററുടെ നിര്‍ദ്ദേശമനുസരിച്ചാണു നിര്‍മ്മാണം നടക്കുന്നത്.
ഇതു കേന്ദ്ര വനം നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. അവിടത്തെ ഏറ്റവും ആകര്‍ഷണീയത പ്രകൃത്യായുള്ള സൌന്ദര്യമാണ്. അതു കളഞ്ഞ് വനത്തിനു നടുവില്‍ ഒരു ടൂറിസ്റ്റ് ബംഗ്ളാവാക്കി മാറ്റാനുള്ള നീക്കമാണ് ഇതിനു പിന്നില്‍. വിദ്യാര്‍ത്ഥികള്‍ക്കുള്ള നിരവധി പരിസ്ഥിതി ക്യാമ്പുകള്‍ നടത്തിയിരുന്ന ഇവിടം ഇപ്പോള്‍ ഉന്നതരുടെ ഒഴിവുകാല സങ്കേതമാണ്.
സുപ്രീം കോടതി എംപവേര്‍ഡ് കമ്മറ്റിയുടെ ഉത്തരവിനു വിരുദ്ധമായി നടക്കുന്ന ഈ നിര്‍മ്മാണതിനെതിരെ 'ഒരേ ഭൂമി ഒരേ ജീവന്‍' വനം പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ക്ക് പരാതി നല്‍കിയിട്ടും നിര്‍മ്മാണം അഭങ്കുരം തുടരുന്നു. ശിരുവാണിയുടെ സൌന്ദര്യം നില നിര്‍ത്താന്‍ എല്ലാ പ്രകൃതിസ്നേഹികളും പ്രതികരിക്കുക.
Send your complaints to Ministry of environment and Forests
mail ID: mosef@nic.in, envisect@nic.in
Subscribe to:
Post Comments (Atom)
4 comments:
Harish,
what i think is, its the after effect of "nature camps". So, check that next time-what we do there.
then, okey, we should fight it, to keep something virgin. Law could help, if not, make laws for that.
And check our own activities- each moment we do select our future.
y not u make a sms alarm....frnds anybody knows abt this?
informed many friends thru sms. planned to file a writ in the high court. but of no use.
A high court judge ordered to tile there. Many judges are regular visitors too.
താങ്കളുടെ പ്രയത്നങ്ങള്‍ക്ക് എല്ലാ വിജയാശംസകളും നേരുന്നു. മുമ്പ് ശിരുവാണി സന്ദര്‍ശിച്ചിട്ടുണ്ട്.. കേരള മേട് എന്നറിയപ്പെടുന്ന ടോപ് ഹില്‍ ഏരിയ ഇന്നും മനസ്സിന് കുളിര്‍മ നല്‍കുന്ന മായാത്ത ഓര്‍മ്മയാണ്.. നമുക്ക് ഒരുമിച്ചു പോരാടാം നമ്മുടെ പ്രകൃതിയെ രക്ഷിക്കാന്‍.. ഇത് ഒന്ന് നോക്കു..
http://ormmacheppu.blogspot.com/2009/04/blog-post.html#links
Post a Comment