An Organisation working for the environmental Protection, Awareness, Research and Charity.
Monday, December 27, 2010
വനത്തില്‍ പോലും ക്വാറി , നിയമങ്ങള്‍ കാറ്റില്‍ പറത്തി സര്‍ക്കാര്‍ ഉത്തരവ് !!
സംസ്ഥാനത്തെ ക്വാറികള്‍ക്ക് ഇനി ഏകജാലക അംഗീകാരം. വനം വകുപ്പിന്റെ സമ്മതമില്ലാതെ വനത്തില്‍ പോലും ക്വാറികള്‍ തുടങ്ങാന്‍ റവന്യൂ - വ്യവസായ വകുപ്പുകള്‍ സംയുക്തമായി പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ പിന്‍ബലം.
കേരളത്തിന്റെ പരിസ്ഥിതിക്ക് മേല്‍ അടിക്കുന്ന അവസാനത്തെ ആണിയാവും ഈ നിയമവിരുദ്ധ ഉത്തരവ്.
വന മേഖലകളില്‍ വനേതര പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാന്‍ കേന്ദ്ര വനം മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നേടണമെന്ന നിയമം നിലനില്‍ക്കെയാണ് അത് ലംഖിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഈ വിവാദ ഉത്തരവിന് പിന്നിലും വ്യവസായ സെക്രട്ടറി ടി.ബാലകൃഷ്ണന്റെ കൈകള്‍ ആയിരിക്കാം. നിയമം ലംഖിച്ചു ഉത്തരവിറക്കിയതിനു കേന്ദ്ര വനം നിയമപ്രകാരം ഈ ഉദ്യോഗസ്ഥന്മാര്‍ ശിക്ഷ അര്‍ഹിക്കുന്നു. ബാക്കി അങ്കം ഹൈക്കോടതിയില്‍ കാണാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment