Thursday, April 28, 2011

എന്‍ഡോസല്ഫാന്‍ ആഗോള നിരോധനത്തിലേക്ക്.

എന്‍ഡോസല്ഫാന്‍ ആഗോള നിരോധനത്തിലേക്ക്....
ഒരുപാട് വിളകള്‍ക്ക് ഇന്ത്യ 'ഒഴിവാക്കല്‍' ചോദിച്ചു... പക്ഷെ, രജിസ്ടര്‍ ചെയ്ത വിളകള്‍ക്കേ നിരോധനം നല്‍കാവൂ എന്ന് പരിസ്ഥിതി സംഘടനകളും വാദിച്ചു. ഒടുവില്‍ ഇന്ത്യ കീഴടങ്ങി. അല്‍പ്പ സമയത്തിനുള്ളില്‍ ജനീവയില്‍ എന്‍ഡോസല്ഫാനേ അനെക്സ് A യില്‍ പെടുത്താനുള്ള അറിയിപ്പ് ചെയര്‍മാന്‍ നല്‍കിയേക്കും. നിശ്ചിത വിളകള്‍ക്ക്, അതിലെ നിശ്ചിത കീടങ്ങള്‍ക്ക് എതിരെ അഞ്ച് വര്‍ഷത്തേക്ക് ഉപയോഗാനുമതി നല്‍കിയായിരിക്കും നിരോധനം ഉണ്ടാവുക. ഇന്ത്യ എതിര്‍ത്തില്ലെങ്കില്‍ വോട്ടിംഗ് ഇല്ലാതെ നിരോധനം പ്രഖ്യാപിക്കും.